10 December, 2019 05:29:33 PM


സു​പ്രീം​കോ​ട​തി​യി​ലെ ആ​ദ്യ മ​ല​യാ​ളി അ​ഭി​ഭാ​ഷ​ക ലി​ലി തോ​മ​സ് അ​ന്ത​രി​ച്ചു



ദില്ലി: സു​പ്രീം​കോ​ട​തി​യി​ലെ മു​തി​ര്‍​ന്ന മ​ല​യാ​ളി അ​ഭി​ഭാ​ഷ​ക ലി​ലി തോ​മ​സ് (91) അ​ന്ത​രി​ച്ചു. ഡ​ല്‍​ഹി​യി​ലാ​യി​രു​ന്നു അ​ന്ത്യം. സു​പ്രീം​കോ​ട​തി​യി​ലെ ആ​ദ്യ മ​ല​യാ​ളി അ​ഭി​ഭാ​ഷ​ക​യാ​ണ്. 1955ല്‍ ​മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യി​ലാ​യി​രു​ന്നു ലി​ലി തോ​മ​സ് അ​ഭി​ഭാ​ഷ​ക ജീ​വി​ത​ത്തി​നു തു​ട​ക്കം കു​റി​ച്ച​ത്. 1959-ല്‍ ​എ​ല്‍​എ​ല്‍​എം പൂ​ര്‍​ത്തി​യാ​ക്കി​യ​തോ​ടെ നി​യ​മ​ത്തി​ല്‍ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദം നേ​ടി​യ ആ​ദ്യ ഇ​ന്ത്യ​ന്‍ വ​നി​ത​യാ​യി. 1960-ല്‍ ​സു​പ്രീം കോ​ട​തി​യി​ല്‍ പ്രാ​ക്ടീ​സ് തു​ട​ങ്ങി. നി​ര​വ​ധി പ്ര​ധാ​ന​പ്പെ​ട്ട പൊ​തു​താ​ല്‍​പ്പ​ര്യ ഹ​ര്‍​ജി​ക​ള്‍ സു​പ്രീം കോ​ട​തി​യി​ല്‍ ഫ​യ​ല്‍ ചെ​യ്തി​ട്ടു​ണ്ട്. ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ ശി​ക്ഷി​ക്ക​പ്പെ​ട്ട ജ​ന​പ്ര​തി​നി​ധി​ക​ളെ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ല​ക്ക​ണ​മെ​ന്ന് സു​പ്രീം കോ​ട​തി വി​ധി​ച്ച​ത് ലി​ലി തോ​മ​സ് ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ്. ച​ങ്ങ​നാ​ശേ​രി കു​ത്തു​ക​ല്ലു​ങ്ക​ല്‍ പ​രേ​ത​രാ​യ അ​ഡ്വ.​കെ.​ടി. തോ​മ​സി​ന്‍റെ​യും അ​ന്ന​മ്മ​യു​ടെ​യും മ​ക​ളാ​ണ്. അ​വി​വാ​ഹി​ത​യാ​ണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K