10 December, 2019 02:31:06 PM


വീട്ടില്‍ നായ്ക്കുട്ടിയെ ആക്രമിക്കാന്‍ കയറിയ ഭീമന്‍ ഉടുമ്പിനെ കെണിയിലാക്കി വീട്ടുടമ



തുറവൂര്‍: വീട്ടിലെ നായ്ക്കുട്ടിയെ ആക്രമിക്കാന്‍ കയറിയ ഭീമന്‍ ഉടുമ്പിനെ കെണിയിലാക്കി വീട്ടുടമ. പട്ടണക്കാട് പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ കുര്യന്‍ചിറ തമ്പിയുടെ വീട്ടിലെ വളര്‍ത്തുനായയെയാണ് ഉടുമ്പ് ആക്രമിച്ചു പിടികൂടാന്‍ ശ്രമിച്ചത്. വീട്ടുകാര്‍ ആദ്യം ഓടിച്ചുവിട്ടെങ്കിലും അല്പസമയത്തിനു ശേഷം ഉടുമ്പ് വീണ്ടുമെത്തി. കൂട്ടില്‍ കിടന്ന നായ്ക്കുട്ടിയെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ കെണിയിലാക്കുകയായിരുന്നു. 25 കിലോയോളം തൂക്കം വരുന്ന ഉടുമ്പിനെ വീട്ടുവളപ്പില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവം വനം വകുപ്പ് അധികൃതരെ വിവരമറിയിച്ചിട്ടുണ്ട്


Share this News Now:
  • Google+
Like(s): 242