09 December, 2019 06:34:23 PM


കോതനല്ലൂരില്‍ അമ്മയെയും മകളെയും കയ്യേറ്റം ചെയ്ത യുവാവിനെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു



കോട്ടയം: കടുത്തുരുത്തിയില്‍ വീട്ടിലേക്ക് പോകാന്‍ രാത്രി ബസ് കാത്തു നിന്ന അമ്മയെയും മകളെയും മദ്യലഹരിയില്‍ യുവാവ് മര്‍ദിച്ച സംഭവത്തില്‍ കേരള വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കോട്ടയം ജില്ലാ പോലീസ് സൂപ്രണ്ടിനോട് അടിയന്തിര റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ അറിയിച്ചു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K