09 December, 2019 03:14:56 PM


മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്‍റിന്‍റെ നാലാഞ്ചിറയിലെ വീട്ടില്‍ നിന്ന് 15 പവനും 14,000 രൂപയും കവര്‍ന്നു



തിരുവനന്തപുരം: മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്‍റ് മണ്ണന്തല നാലാഞ്ചിറ ചെഞ്ചേരി കുറുങ്കുളം ലൈന്‍ സി.സി.ആര്‍.എ 101ല്‍ ഗൗരീശത്തില്‍ ജയന്തിയുടെ വീട്ടില്‍ നിന്ന് 15 പവനും 14,000 രൂപയും മോഷണം പോയി. ഇന്നലെ രാത്രിയായിരുന്നു സംഭവം. ജയന്തിയും ഭര്‍ത്താവ് രാധാകൃഷ്ണന്‍നായരും ചാലയിലെ മകന്‍റെ വീട്ടിലാണ് രാത്രി കഴിയുന്നത്. ഇന്നലെയും ഇവര്‍ പതിവുപോലെ വൈകുന്നേരം മകന്‍റെ വീട്ടിലേക്ക് പോയിരുന്നു. ഇന്ന് രാവിലെ 8മണിയോടെ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ മുന്‍വശത്തെ വാതില്‍ കുത്തിത്തുറന്ന നിലയിലായിരുന്നു.

കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവുമാണ് മോഷ്ടിക്കപ്പെട്ടത്. രാധാകൃഷ്ണന്‍നായര്‍ അറിയിച്ചതനുസരിച്ച്‌ മണ്ണന്തല പൊലീസെത്തി അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് വിദഗ്ദര്‍ രാവിലെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തും. വീട്ടിലെ സി.സി ടി.വി കാമറകളില്‍ സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പൊലീസ് ആരംഭിച്ചിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K