07 December, 2019 02:17:00 PM


ഇന്‍റര്‍നെറ്റ് വിലക്ക്: വാട്‌സാപ്പില്‍ നിന്നും കശ്മീര്‍ ജനത പുറത്ത്



ശ്രീനഗര്‍ : നാലു മാസത്തോളം നീണ്ട ഇന്റര്‍നെറ്റ് വിലക്കിന് പിന്നാലെ കശ്മീര്‍ ജനതയുടെ വാട്‌സാപ്പ് അക്കൗണ്ടുകള്‍ പ്രവര്‍ത്തന രഹിതമാകുകയും ഗ്രൂപ്പുകളില്‍ നിന്നും പുറത്താകുകയും ചെയ്തു. ബിബിസി റിപ്പോര്‍ട്ട് അനുസരിച്ച് ഇക്കാര്യം ഗൗരവമായി എടുത്തിട്ടുണ്ടെന്നാണ് വാട്‌സാപ്പ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. പൊതുവെ വാട്‌സാപ് അക്കൗണ്ടുകള്‍ 120 ദിവസം പ്രവര്‍ത്തന രഹിതമായാല്‍ അക്കൗണ്ട് എക്‌സ്‌പൈര്‍ഡ് ആകുകയും എല്ലാ ഗ്രൂപ്പില്‍ നിന്നും പുറത്താകുകയും ചെയ്യും.


പിന്നീട് വീണ്ടും അക്കൗണ്ട് ഗ്രൂപ്പുകളിലേയ്ക്ക് ഇവരെ ആഡ് ചെയ്യേണ്ടതായി വരും. ഓഗസ്റ്റു മുതലുള്ള ഇന്റര്‍നെറ്റ് വിലക്കാണ് ഇപ്പോഴുണ്ടായ സംഭവത്തിന് പിന്നില്‍. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ കശ്മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കണമെന്ന് കശ്മീര്‍ ഭരണകൂടത്തോട് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K