07 December, 2019 11:08:24 AM


കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ വീ​ട്ടി​ൽ ​ക​യ​റി വി​ദ്യാ​ർ​ഥി​നി​യെ ഉപദ്രവിച്ച യു​വാ​വ് പി​ടി​യി​ൽ



കാ​ഞ്ഞി​ര​പ്പ​ള്ളി : ​ കാഞ്ഞിരപ്പള്ളിക്ക് സമീപമുള്ള ഗ്രാമത്തിലെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ പീഡിപ്പിച്ചുവെന്ന പരാതിയിൽ യു​വാ​വ് പോലീസ് പി​ടി​യി​ൽ. കാ​ഞ്ഞി​ര​പ്പ​ള്ളി കരിമ്പുകയം സ്വ​ദേ​ശി അരുണ്‍ സു​രേ​ഷാ​ണു പി​ടി​യി​ലാ​യ​ത്. ശനിയാഴ്ച വെളുപ്പിന് ആനക്കല്ല് ഭാഗത്തു നിന്നാണ് ഇയാളെ പിടികൂടിയത്. പോലീസ് അന്വേഷിക്കുന്നത് മനസ്സിലാക്കിയതോടെ ഇയാൾ  നാടിവിടുവാൻ  ശ്രമിച്ചുവെങ്കിലും, സ്പെഷ്യൽ സ്‌ക്വാഡ് ഇയാളുടെ മൊബൈൽ ലൊക്കേഷൻ മനസ്സിലാക്കി പിന്തുടർന്ന്  പിടികൂടുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K