06 December, 2019 10:33:13 PM


ഡീൻ കുര്യാക്കോസിനെയും ടി എൻ പ്രതാപനെയും ലോക്സഭയിൽ നിന്ന് സസ്പെൻഡ് ചെയ്യും



ദില്ലി: കോൺഗ്രസ് എംപിമാരായ ഡീൻ കുര്യാക്കോസിനെയും ടി എൻ പ്രതാപനെയും ലോക്സഭയിൽ നിന്ന് സസ്പെൻഡ് ചെയ്യും. ഇരുവരെയും സസ്പെൻഡ് ചെയ്യാനുള്ള പ്രമേയം കേന്ദ്രസർക്കാർ അവതരിപ്പിക്കും. പാര്‍ലമെന്റില്‍ സ്മൃതി ഇറാനിയുടെ പ്രസംഗത്തിനിടെ ആക്രോശിച്ച് ഓടിയെത്തി എന്ന പേരിലാണ് നടപടി. ഇവര്‍ മന്ത്രിയോട് മാപ്പുപറയാന്‍ തയ്യാറാവാത്ത സാഹചര്യത്തിലാണ് നടപടി നേരിടേണ്ടി വരിക. ലോക്‌സഭയില്‍ നിന്ന് സെക്ഷന്‍ 374 പ്രകാരം അഞ്ച് ദിവസത്തേക്കായിരിക്കും സസ്‌പെന്‍ഷന്‍ നേരിടേണ്ടി വരികയെന്നാണ് വിവരം.



Share this News Now:
  • Google+
Like(s): 96