05 December, 2019 06:48:22 PM


എംജി മാര്‍ക്ക് ദാന വിവാദം: വീണ്ടും ഗവര്‍ണ്ണറുടെ ഇടപെടല്‍, വി സിയോട് 'കൃത്യമായ വിശദീകരണം' തേടി



തിരുവനന്തപുരം: എം.ജി സര്‍വകലാശാലയിലെ മാര്‍ക്ക്ദാന വിവാദത്തില്‍ വീണ്ടും ഗവര്‍ണറുടെ ഇടപെടല്‍. സിന്‍ഡിക്കേറ്റ് അംഗത്തിന് ഉത്തരക്കടലാസുകള്‍ കൈമാറിയ സംഭവത്തില്‍ വിശദ റിപ്പോര്‍ട്ട് വേണമെന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വ്യക്തമായ വിശദീകരണം ഉടന്‍ സമര്‍പ്പിക്കണമെന്നാണ് ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. വിവാദവുമായി ബന്ധപ്പെട്ട സര്‍വകലാശാല വൈസ് ചാന്‍സിലര്‍ നേരത്തെ ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഇത് രാജ്ഭവന്‍ തള്ളിക്കളഞ്ഞെന്നതാണ് ഇപ്പോഴത്തെ ഇടപെടല്‍ നല്‍കുന്ന സൂചന.

ഉത്തരക്കടലാസ് കൈക്കലാക്കിയ സിന്‍ഡിക്കേറ്റ് അംഗം ഡോ പ്രഗാഷിനെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ സര്‍വകലാശാല ഇതുവരെ തയാറായിട്ടില്ല. ബിടെക് പരീക്ഷയില്‍ തോറ്റ വിദ്യാര്‍ത്ഥിയെ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ ഇടപെട്ട് പുനര്‍മൂല്യനിര്‍ണയത്തിലൂടെ ജയിപ്പിച്ചെന്ന ആരോപണമാണ് വിവാദത്തിന് അടിസ്ഥാനം. സേവ് യൂണിവേഴ്സിറ്റി കാമ്പയിന്‍ കമ്മിറ്റി ചെയര്‍മാന്‍ ആര്‍.എസ് ശശികുമാറാണ് മാര്‍ക്ക് ദാനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്. സര്‍വകലാശാല പരീക്ഷാ സോഫ്റ്റ് വെയറുമായി ബന്ധപ്പെട്ടാണു സിന്‍ഡിക്കറ്റ് അംഗത്തിനു ചില ഉത്തരക്കടലാസുകളും രഹസ്യ നമ്പറും നല്‍കിയതെന്നായിരുന്നു വി.സി നല്‍കിയ ആദ്യ വിശദീകരണത്തിലുണ്ടായിരുന്നത്


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K