03 December, 2019 06:34:12 PM


'ഓപ്പറേഷന്‍ തണ്ടര്‍' എന്ന പേരില്‍ മോട്ടോര്‍ വാഹന വകുപ്പ് നടത്തുന്ന പരിശോധന പീഡനമെന്ന് ബസ് ഉടമകള്‍



തൃശൂര്‍: 'ഓപ്പറേഷന്‍ തണ്ടര്‍' എന്ന പേരില്‍ മോട്ടോര്‍ വാഹന വകുപ്പ് നടത്തുന്ന പരിശോധന പീഡനമെന്ന് ബസ് ഉടമകള്‍. തൃശൂരില്‍ ബസ് ഉടമകളുടെ സംഘടനയുടെ സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷമാണ് ഭാരവാഹികള്‍ ഇക്കാര്യം പറഞ്ഞത്. ചുരുക്കം ചിലര്‍ ചെയ്യുന്ന തെറ്റുകള്‍ക്ക് മുഴുവന്‍ ആളുകളും ശിക്ഷയനുഭവിക്കേണ്ടിവരുന്നുവെന്ന് ഉടമകള്‍ പറഞ്ഞു. ചെറിയ നിയമലംഘനങ്ങളുടെ പേരില്‍ ബസുകളുടെ ഫിറ്റ്‌നസ് റദ്ദാക്കുന്ന നടപടി അംഗീകരിക്കാന്‍ കഴിയുന്നതല്ല. പരിശോധന എന്ന പേരില്‍ ചെക്ക്‌പോസ്റ്റുകളിലും റോഡിലും മണിക്കൂറുകളോളം ബസ് തടഞ്ഞിടുന്ന സ്ഥിതിയാണെന്നും ബസുടമകള്‍ ആരോപിച്ചു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K