03 December, 2019 12:51:31 AM


ഡ്രൈവർ മദ്യപിച്ചു; കല്ലട ബസ് കാറിലിടിച്ച് അപകടം; സംഭവം കഴക്കൂട്ടത്ത്



തിരുവനന്തപുരം: ഡ്രൈവർ മദ്യപിച്ച് വാഹനമോടിച്ചതിനെ തുടർന്ന് കല്ലട ബസ് അപകടത്തിൽപ്പെട്ടു. തിരുവനന്തപുരത്തു നിന്ന് ബംഗളൂരുവിലേക്ക് പോകുകയായിരുന്ന ബസ് കഴക്കൂട്ടത്തുവെച്ച് ഒരു കാറിനെ ഇടിയ്ക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തെ തുടർന്ന് സംഭവ സ്ഥലത്തെത്തിയ പോലീസ് നടത്തിയ പരിശോധനയിലാണ് ഡ്രൈവറെ മദ്യപിച്ച നിലയിൽ കണ്ടെത്തിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K