02 December, 2019 08:07:48 PM


എറണാകുളം ജില്ലാ എംപ്ലോയബിലിറ്റി സെന്‍ററിൽ അഭിമുഖം ഏഴിന്



കൊച്ചി: എറണാകുളം ജില്ലാ  എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ  പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെൻററിൽ ഡയറക്ട് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, ഓഫീസർ, ടീം ലീഡർ, റിലേഷൻഷിപ്പ് മാനേജർ, ബ്രാഞ്ച് ഡെവലപ്മെൻറ് എക്സിക്യൂട്ടീവ്, സോഫ്റ്റ് വെയർ ഡെവലപ്മെൻറ്,  ലീഗൽ ഡെവലപ്പേഴ്സ്,  ഓഡിറ്റ് കൺസൾട്ടന്റ്,  ടെക്നിക്കൽ ട്രെയിനി, സെയിൽസ് ഓഫീസർ, സീനിയർ സെയിൽസ് ഓഫീസർ, സെയിൽസ് എക്സിക്യൂട്ടീവ്‌,  പ്രോജക്ട് സൈറ്റ് കോഡിനേറ്റേഴ്സ്,  ബ്രാഞ്ച് റിലേഷൻഷിപ്പ്എക്സിക്യൂട്ടീവ്, ഫീൽഡ് കോർഡിനേറ്റർ, ഡെലിവറി എക്സിക്യൂട്ടീവ് തുടങ്ങിയ ഒഴിവുകളിലേക്ക് ഏഴിന് അഭിമുഖം നടത്തുന്നു.


യോഗ്യതകൾ:  എസ്എസ്എൽസി, പ്ലസ് ടു, ബിരുദം, ബി എസ് ഇ (കമ്പ്യൂട്ടർ സയൻസ് ഇലക്ട്രോണിക്സ്), ഐടിഐ ഡിപ്ലോമ (സിവിൽ), ബി.സി.എ, എംസിഎ, ബാച്ചിലർ ഓഫ് ഇലക്ട്രോണിക്സ്, ബിടെക് (സിവിൽ, ഇൻഫർമേഷൻ ടെക്നോളജി, കമ്പ്യൂട്ടർ സയൻസ്, ടെലി കമ്മ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്), ബി ആർക്ക്, എം എസ് സി (കമ്പ്യൂട്ടർ സയൻസ് /ഇലക്ട്രോണിക്സ്), ബികോം (കമ്പ്യൂട്ടർ അപ്ലിക്കേഷൻ). പ്രത്യേക ഒഴിവുകൾ.  പ്രായം 18 നും 35 നും മധ്യേ. താല്പര്യമുള്ളവർ ബയോഡാറ്റയും തിരിച്ചറിയൽ കാർഡിന് കോപ്പിയും സഹിതം ഏഴിന് രാവിലെ 10 ന് കാക്കനാട് സിവിൽ സ്റ്റേഷനിൽ ഉള്ള എംപ്ലോയബിലിറ്റി സെൻററിൽ നേരിട്ട് ഹാജരാകണം കൂടുതൽ വിവരങ്ങൾക്ക് 0484 2422452 , 2427494 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടണം.



Share this News Now:
  • Google+
Like(s): 71