02 December, 2019 01:36:56 PM


കൊടുങ്ങല്ലൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് ഡ്രൈവര്‍ വെന്തുമരിച്ചു; ദുരൂഹത



തൃശൂർ: കൊടുങ്ങല്ലൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഡ്രൈവർ വെന്തുമരിച്ചു. ചന്തപ്പുര - കോട്ടപ്പുറം ബൈപ്പാസിൽ സർവീസ് സെന്ററിന് സമീപമാണ് അപകടമുണ്ടായത്. പടക്കാട്ടുമ്മൽ ടൈറ്റസ് ആണ് മരിച്ചത്.ഇയാളുടെ പേരിലാണ് കാർ രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നാണ് സൂചന. സംഭവത്തിൽ ദുരൂഹതയുള്ളതായി ദൃക്സാക്ഷികൾ പറയുന്നു. കാറിനുള്ളിൽ നിന്ന് പെട്രോൾ സൂക്ഷിച്ചിരുന്നതെന്ന് കരുതുന്ന കുപ്പി കണ്ടെത്തിയതാണ് ദുരൂഹതക്കിടയാക്കുന്നത്.


ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം നടന്നത്. തീപിടിച്ച കാറ് റോഡരികിലെ കാനയിലിടിച്ച് നിൽക്കുകയായിരുന്നു. ഉടൻ പ്രദേശത്തുള്ളവർ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ടൈറ്റസ് അപ്പോഴേക്കും മരിച്ചിരുന്നു. ടൈറ്റസ് മാത്രമായിരുന്നു കാറിലുണ്ടായിരുന്നത്. പോലീസ് അന്വേഷണം നടത്തിവരികയാണ്.




Share this News Now:
  • Google+
Like(s): 33