01 December, 2019 10:32:23 PM


ജിയോ കോളിനും ഡാറ്റായ്ക്കും ഇനി ചെലവ് കൂടും; നിരക്ക് വര്‍ദ്ധനവ് ഡിസംബര്‍ 6 മുതല്‍



ദില്ലി: റിലയന്‍സ് ജിയോയും മൊബൈല്‍ ഫോണ്‍ നിരക്ക് വര്‍ദ്ധന പ്രഖ്യാപിച്ചു. ഡിസംബര്‍ ആറ് മുതലായിരിക്കും നിരക്ക് വര്‍ദ്ധിക്കുക. മറ്റ് രണ്ട് കമ്പനികളെയും പോലെ 40 ശതമാനം വരെയുള്ള നിരക്ക് വര്‍ദ്ധന തന്നെയാണ് ജിയോയും പ്രഖ്യാപിച്ചിരിക്കുന്നത്. 


ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ച് കൊണ്ട് തന്നെയാണ് മുന്നോട്ട് പോകുകയെന്ന് വിശദീകരിച്ച ജിയോ രാജ്യത്തെ ടെലികോം മേഖലയെ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികളാണ് സ്വീകരിക്കുന്നതെന്ന് വിശദീകരിച്ചു. പുതിയ ഓള്‍ ഇന്‍ വണ്‍ പ്ലാനുകള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് അറിയിച്ച ജിയോ ഇത് വഴി കൂടുതല്‍ ഗുണം ഉപഭോക്താക്കള്‍ക്ക് ലഭിക്കുമെന്നും അവകാശപ്പെടുന്നു. ഐഡിയയും വോഡാഫോണും എയര്‍ടെലും അടുത്തിടെ നിരക്കു വര്‍ദ്ധിപ്പിച്ചിരുന്നു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K