01 December, 2019 09:08:15 PM


സ്‌കൂള്‍ കായിക മേളയ്ക്കിടെ ബാലികയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി



ജയ്പൂര്‍: സ്‌കൂള്‍ കായിക മേളയ്ക്കിടെ ബാലികയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി.തോങ്ക് ജില്ലയിലെ രാജദാനില്‍ നിന്ന് കാണാതായ ആറ് വയസുകാരിയുടെ മൃതദേഹമാണ് സ്‌കൂളിന് സമീപം കണ്ടെത്തിയത്. ശനിയാഴ്ച സ്‌കൂളില്‍ കായിക മത്സരങ്ങള്‍ നടക്കുകയായിരുന്നു. ഇതിനിടയിലാണ് പെണ്‍കുട്ടിയെ കാണാതായത്. വൈകുന്നേരം 3 മണി കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതേടെ വീട്ടുകാര്‍ അന്വേഷിച്ചിറങ്ങിയെങ്കിലും കണ്ടെത്താനായില്ല.


പിറ്റേ ദിവസം പുലര്‍ച്ചെയാണ് മൃതദേഹം ലഭിച്ചത്. കുട്ടി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടതായാണ് പോലീസിന്റെ പ്രഥമിക നിഗമനം. മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്നും മദ്യക്കുപ്പികളും ഭക്ഷ്യവസ്തുക്കളും ലഭിച്ചു. മൃതദേഹത്തിന് സമീപത്ത് രക്തപ്പാടുകളും പോലീസ് കണ്ടെത്തി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K