27 November, 2019 09:46:24 PM


അടൂരില്‍ നിയമലംഘനം നടത്തുന്നവര്‍ 'ജാഗ്രതൈ': ക്യാമറകണ്ണുകള്‍ നിങ്ങളെ നിരീക്ഷിക്കുന്നു



പത്തനംതിട്ട : അടൂര്‍ നഗരത്തില്‍ നിയമലംഘനവും കുറ്റകൃത്യങ്ങളും നടത്തുന്നവര്‍ 'ജാഗ്രതൈ'. ഇനി നിങ്ങള്‍ ക്യാമറകണ്ണുകളുടെ നിരീക്ഷണത്തിലാണ്. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പോലീസ് ക്യാമറകള്‍ സ്ഥാപിച്ചതോടെ ഇനി മോഷണങ്ങളും അപകടങ്ങളും കുറയുമെന്ന പ്രത്യാശയിലാണ് അധികൃതരും നാട്ടുകാരും. ക്യാമറകള്‍ സ്ഥാപിച്ചതിന്‍റെ പ്രഖ്യാപന ഉദ്ഘാടനം ചിറ്റയം ഗേപകുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. ജില്ലാ പോലീസ് മേധാവി ജെ. ജയദേവും പരിപാടിയില്‍ പങ്കാളിയാവുകയും സഹപ്രവര്‍ത്തകര്‍ക്ക് പ്രചോദനം നല്‍കുകയും ചെയ്തു. ഹെല്‍മെറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നവരെ പിടികൂടാനും, അമിത വേഗത, പോക്കറ്റടി എന്നിവ തടയാനുമാണ് പോലീസ് ഇത്തരത്തില്‍ ഒരു പ്രവര്‍ത്തനം സജ്ജമാക്കിയത്.



Share this News Now:
  • Google+
Like(s): 3.7K