27 November, 2019 12:32:53 PM


യു​വ​തി​യു​ടെ​യും കു​ഞ്ഞി​ന്‍റെ​യും ദു​രൂ​ഹ​മ​ര​ണം: ഭ​ര്‍​ത്താ​വും ഭ​ര്‍​തൃ​മാ​താ​വും അ​റ​സ്റ്റി​ല്‍



കോ​ഴി​ക്കോ​ട്: വെ​ള്ള​ന്നൂ​രി​ല്‍ യു​വ​തി​യും കു​ഞ്ഞും ഭ​ര്‍​തൃ​വീ​ട്ടി​ലെ കി​ണ​റി​ല്‍ മ​രി​ച്ച കേ​സി​ല്‍ ഭ​ര്‍​ത്താ​വും ഭ​ര്‍​തൃ​മാ​താ​വും അ​റ​സ്റ്റി​ല്‍. ചാ​ത്ത​മം​ഗ​ലം സ്വ​ദേ​ശി ര​ഖി​ലേ​ഷ്, അ​മ്മ ല​ളി​ത എ​ന്നി​വ​രെ​യാ​ണു പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നാ​യി​രു​ന്നു പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​ന​മെ​ങ്കി​ലും കൊ​ല​പാ​ത​ക​മാ​ണെ​ന്ന ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി ക​ണ​ക്കി​ലെ​ടു​ത്താ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. 


ന​വം​ബ​ര്‍ പ​തി​നൊ​ന്നി​നാ​ണ് കീ​ഴ​രി​യൂ​ര്‍ സ്വ​ദേ​ശി നി​ജി​ന, എ​ട്ടു മാ​സം പ്രാ​യ​മു​ള്ള മ​ക​ന്‍ എ​ന്നി​വ​രെ​യാ​ണു ഭ​ര്‍​തൃ​വീ​ട്ടി​ലെ കി​ണ​റി​ല്‍ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ണ്ടെ​ത്തി​യ​ത്. സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രി​ല്‍ നി​ജി​ന​യെ ഭ​ര്‍​തൃ​മാ​താ​വ് നി​ര​ന്ത​രം മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചി​രു​ന്നു​വെ​ന്നും മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും കാ​ണി​ച്ചു യു​വ​തി​യു​ടെ കു​ടും​ബം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. 


സം​ഭ​വം ന​ട​ന്ന് ര​ണ്ടാ​ഴ്ച പി​ന്നി​ട്ടി​ട്ടും ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന ഭ​ര്‍​ത്താ​വ് ര​ഖി​ലേ​ഷി​നേ​യോ ര​ക്ഷി​താ​ക്ക​ളേ​യോ ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സി​നു ക​ഴി​ഞ്ഞി​രു​ന്നി​ല്ല. കോ​ഴി​ക്കോ​ട് നോ​ര്‍​ത്ത് എ​സി​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം പുരോ​ഗ​മി​ക്കു​ന്ന​ത്. നി​ജി​ന​യെ സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രി​ല്‍ ഭ​ര്‍​തൃ​മാ​താ​വ് മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചി​രു​ന്നു​വെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K