26 November, 2019 08:50:06 PM


കുട്ടിയെകൊണ്ട് ഗിയര്‍ മാറ്റിച്ച ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു

- സ്വന്തം ലേഖിക




പത്തനംതിട്ട: കുട്ടിയെ ഒപ്പമിരുത്തി ഗിയര്‍ മാറ്റിച്ച സംഭവത്തില്‍ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ക്കെതിരെ നടപടി സ്വീകരിച്ചു. ചങ്ങനാശ്ശേരി വാലുപറമ്പില്‍ കെ വി സുധീഷിന്‍റെ ലൈസന്‍സ് 6 മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. തിരുവല്ലാ മല്ലപ്പള്ളി റൂട്ടില്‍ പാമലയിലാണ് സംഭവം നടന്നത്. ഡ്രൈവിംഗ് സീറ്റിന് സമീപമിരുന്ന ആണ്‍കുട്ടിയെകൊണ്ട് ഗിയര്‍ മാറ്റിപ്പിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു.


ദൃശ്യങ്ങള്‍ കണ്ടതോടെ പത്തനംതിട്ട ആര്‍ടിഒ ജിജി ജോര്‍ജ് സുധീഷിനെ വിളിപ്പിച്ച് വിശദീകരണം തേടി. എന്നാല്‍ ഗ്രൗണ്ടിലൂടെയാണ് വണ്ടി ഓടിച്ചതെന്നാണ് സുധീഷ് നല്‍കിയ മൊഴി. തുടര്‍ന്ന് മല്ലപ്പള്ളി ജോയിന്‍റ് ആര്‍ടിഒയുടെ റിപ്പോര്‍ട്ട് പ്രകാരം റോഡിലൂടെയാണ് ബസ് ഓടിച്ചതെന്നു വ്യക്തമാകുകയും നടപടി സ്വീകരിക്കുകയുമായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K