25 November, 2019 10:01:27 PM


നിറവയറുമായി ഉര്‍വ്വശിയും നിക്കി ഗല്‍റാണിയും; ഒപ്പം മുകേഷും അരുണും



കൊച്ചി: നിറവയറുമായി ഉര്‍വ്വശിയും നിക്കി ഗല്‍റാണിയും നില്‍ക്കുന്ന ചിത്രങ്ങള്‍ വൈറലകുന്നു. ഒരു അഡാര്‍ ലൗവിനുശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ധമാക്ക. ചിത്രത്തിന്‍റെ പുതിയ സ്റ്റില്‍ പുറത്തിറങ്ങിയതാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ബേബി ഷവര്‍ ഉപയോഗിച്ച് ഉര്‍വ്വശി എന്ന തലക്കെട്ടോടെ ചിത്രങ്ങള്‍ പുറത്ത് വിട്ടത്. ചിത്രത്തില്‍ നായകന്മാരായ മുകേഷിനും അരുണ്‍കുമാറിനും ഒപ്പം നില്‍ക്കുന്ന ചിത്രങ്ങളും ഇതോടൊപ്പമുണ്ട്.


ബാല താരമായി മലയാള സിനിമാലോകത്തേക്ക് കടന്നുവന്ന അരുണാണ് ചിത്രത്തിലെ നായകന്‍. ഒളിമ്പ്യന്‍ അന്തോണി ആദം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ കുട്ടി താരമായിരുന്നു അരുണ്‍. പിന്നീട് നിരവധി ചിത്രങ്ങളിലും ബാലതാരമായി അഭിനയിച്ചു. നിക്കി ഗാല്‍റാനി ആണ് ചിത്രത്തിലെ നായിക. സാബു മോന്‍ ആണ് ചിത്രത്തിലെ വില്ലന്‍. ധര്‍മജനും നേഹ സക്സേനയും ഇന്നസെന്റും സലീം കുമാറും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രം ഡിസംബര്‍ 20ന് പ്രദര്‍ശനത്തിന് എത്തും.



Share this News Now:
  • Google+
Like(s): 400