25 November, 2019 10:53:45 AM


മല്ലപ്പള്ളി വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലില്‍ പട്ടാപ്പകല്‍ മോഷണം; കന്യാസ്ത്രീമഠത്തില്‍ മോഷണശ്രമം



മല്ലപ്പള്ളി: ബഥനി സിസ്റ്റേഴ്സ് നടത്തുന്ന വര്‍ക്കിങ്‌ വിമന്‍സ് ഹോസ്റ്റലില്‍ ഞായറാഴ്ച പകല്‍ മോഷണം നടന്നു. പുറത്ത് വെച്ചിരുന്ന ഇരുചക്രവാഹനമാണ് നഷ്ടപ്പെട്ടത്. അതേസമയം മുറിക്കുള്ളില്‍ സാധനങ്ങള്‍ വലിച്ചുവാരിയിട്ട നിലയിലുമായിരുന്നു. അവധി ദിവസമായിരുന്നതിനാല്‍ ഹോസ്റ്റലില്‍ താമസക്കാരില്ലായിരുന്നു. ഹോസ്റ്റല്‍ ചുമതലയുള്ള കന്യാസ്ത്രീ പുറത്തുപോയ സമയത്താണ് മോഷണം നടന്നിട്ടുള്ളത്.


അതേദിവസം തന്നെ നെടുങ്ങാടപ്പള്ളി സെന്‍റ് ഫീലോമിനാസ് അഡോറേഷന്‍ കോണ്‍വെന്‍റിലും മോഷണശ്രമം ഉണ്ടായി. മഠത്തിന്റെ അടുക്കള ഭാഗത്തെ വാതിലിലൂടെ അകത്തുകടന്ന മോഷ്ടാവ് കന്യാസ്ത്രീകളെ കണ്ട് മതില്‍ചാടി രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് രണ്ട് സംഭവങ്ങളിലും കീഴ്വായ്പൂര് പോലീസ് അന്വേഷണം തുടങ്ങി.



Share this News Now:
  • Google+
Like(s): 3.7K