25 November, 2019 10:32:29 AM


യുവാവിനെ പൂര്‍ണ നഗ്നനാക്കി കൈകള്‍ ബന്ധിച്ച ശേഷം മര്‍ദ്ദിച്ചു; ബത്തേരിയില്‍ സദാചാര ഗുണ്ടാ ആക്രമണം



കല്‍പ്പറ്റ: വയനാട് ബത്തേരിയില്‍ യുവാവിന് നേരെ സദാചാര ഗുണ്ടകള്‍ ആക്രമണം നടത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. വാകേരി സ്വദേശി സത്യപ്രസാദിനെ സദാചാര ഗുണ്ടകള്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി നാല് പേരടങ്ങുന്ന സംഘമായിരുന്നു യുവാവിനെ ആക്രമിച്ചത്. നാല് പേര്‍ക്കുമെതിരെ പോലീസ് കേസെടുത്തു.


പൂര്‍ണ നഗ്‌നനാക്കി കൈകള്‍ ബന്ധിച്ച ശേഷം നിലത്തിട്ടു ചവിട്ടുകയായിരുന്നു. ഇതിന്‍റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഒരാള്‍ ഫോണില്‍ വിളിച്ചിട്ടാണ് താനവിടെ ചെന്നതെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. സത്യപ്രസാദിന്‍റെ ഇടതു കൈമുട്ടിന്‍റെ കുഴ തെറ്റിയിട്ടുണ്ട്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K