24 November, 2019 12:18:19 AM


ബിജെപിയുമായി സഖ്യമുണ്ടാക്കിയ എന്‍.സി.പിയെ എല്‍.ഡി.എഫ് പുറത്താക്കണം: മുല്ലപ്പള്ളി രാമചന്ദ്രന്‍



തേഞ്ഞിപ്പലം: മഹാരാഷ്ട്രയില്‍ ബി.ജെ.പി - എന്‍.സി.പി സഖ്യം യാഥാര്‍ത്ഥ്യമായ സാഹചര്യത്തില്‍ കേരളത്തില്‍ എന്‍.സി.പിയെ എല്‍.ഡി.എഫില്‍ നിന്ന് പുറത്താക്കണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ 74-ാമത് ചരമ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ കൂടെയാണോ നില്‍ക്കുന്നതെന്ന കാര്യം ഇടതുപക്ഷം വ്യക്തമാക്കണം.


എല്ലാ സംസ്ഥാനങ്ങളിലും എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് , സി.ബി.ഐ എന്നിവയെ ദുരുപയോഗപ്പെടുത്തി ബി.ജെ.പി രാഷ്ട്രീയപാര്‍ട്ടി നേതാക്കന്‍മാരെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമുണ്ട്. അതിന്‍റെ പ്രതിഫലനമാണ് മഹാരാഷ്ട്രയിലുമുണ്ടായത്. സമീപകാലത്ത് ബി.ജെ.പിയുമായി സഹകരിക്കുന്ന നയമാണ് സി.പി.എമ്മിന് കേരളത്തിലുള്ളത്. ശിവസേനയുമായി ബന്ധം പാടില്ലെന്ന് കേരള നേതൃത്വം അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയെ അറിയിച്ചിരുന്നതായും മുല്ലപ്പള്ളി പറഞ്ഞു.



Share this News Now:
  • Google+
Like(s): 90