23 November, 2019 07:43:00 AM


ആ കുട്ടി ഷഹ്ലയല്ല, ഷഹ്നയാണ്; പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടേതായി പ്രചരിക്കുന്ന വീഡിയോ വ്യാജം



കൽപ്പറ്റ: വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടേതെന്ന് പറഞ്ഞ് ഇപ്പോൾ വാട്സാപ്പിലും ഫെയ്സ്ബുക്കിലും പ്രചരിപ്പിക്കുന്ന വീഡിയോ വ്യാജമെന്ന വെളിപ്പെടുത്തലുമായി ഒരു അധ്യാപകൻ. വയനാട്ടിൽ ചുണ്ടേൽ എന്ന സ്ഥലത്തുള്ള ആർ.സി. ഹൈസ്കൂളിൽ പഠിക്കുന്ന ഷഹ്ന ഷാജഹാൻ 2015ൽ അസംബ്ലിയിൽ പാടിയ ഗാനം അവളുടെ ക്ലാസ് അധ്യാപകനായിരുന്ന താൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നതാണ് ഇപ്പോൾ മരിച്ച ഷെഹ്ലയുടെ പേരിൽ പ്രചരിക്കുന്നതെന്ന് മനോജ് എന്ന അധ്യാപകൻ വെളിപ്പെടുത്തുന്നു.


പഴയ ഫേസ് ബുക്ക് കുറിപ്പിന്‍റെ ലിങ്കുകൾ സഹിതമുള്ള മനോജിന്‍റെ പോസ്റ്റ് ചുവടെ.


''ദയവായി എല്ലാവരും ശ്രദ്ധിക്കുക!
ഇന്നലെ വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയാണന്ന് പറഞ്ഞ് ചിലയാളുകൾ വാട്സാപ്പിലും ഫെയ്സ്ബുക്കിലും പ്രചരിപ്പിക്കുന്ന വീഡിയോ യഥാർത്ഥത്തിൽ മറ്റൊരാളുടേതാണ്. വയനാട്ടിൽ ചുണ്ടേൽ എന്ന സ്ഥലത്തുള്ള ആർ.സി. ഹൈസ്കൂളിൽ പഠിക്കുന്ന ഷഹ്ന ഷാജഹാൻ എന്ന കുട്ടി 2015 ൽ അസംബ്ലിയിൽ പാടുകയും അവളുടെ ക്ലാസ്സധ്യാപകനായിരുന്ന ഞാൻ ഫേസ്ബുക്കിൽ അത് പോസ്റ്റ് ചെയ്യുകയുമായിരുന്നു. അത് വൈറലാവുകയും മേജർ രവിയും എം.ജയചന്ദ്രനു മുൾപ്പെടെയുള്ള സിനിമാരംഗത്തെ പ്രഗൽഭരുടെ ശ്രദ്ധയിൽ പെടുകയും ചെയ്തതാണ്. ഇപ്പോൾ ആ വീഡിയോ ഇപ്പോൾ മരിച്ച ഷഹലയുടെ പേരിൽ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽ പെട്ടു. ഇത് ആ കുട്ടിയെയും കുടുംബാംഗങ്ങളെയും വേദനിപ്പിച്ചു. ദയവായി ഈ വീഡിയോ ഷെയർ ചെയ്യുന്നവർ ശ്രദ്ധിക്കുക.
അന്ന് പ്രധാന മാധ്യമങ്ങളിൽ വന്ന വാർത്തകളുടെ ലിങ്കുകൾ ചുവടെ കൊടുക്കുന്നു.'' 


https://m.facebook.com/story.php?story_fbid=10203992384250450&id=1848394407


https://m.facebook.com/story.php?story_fbid=10203999988440550&id=1848394407


https://m.facebook.com/story.php?story_fbid=10204002096333246&id=1848394407


https://m.facebook.com/story.php?story_fbid=10204005923588925&id=1848394407





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K