23 November, 2019 06:58:53 AM


ദിവസങ്ങളോളം പച്ച വെള്ളം കുടിച്ച് ജീവിച്ചു, ഭക്ഷണത്തിന് പണമില്ല; അഭിമുഖത്തിനിടെ കരഞ്ഞ് നടി നേഹാ സക്‌സേന





കൊച്ചി: മമ്മൂട്ടിചിത്രം കസബയിലൂടെയും മോഹന്‍ലാല്‍ നായകനായി എത്തിയ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിലൂടെയും മലയാളികള്‍ക്ക് പരിചയമുള്ള നടിയാണ് നേഹാ സക്‌സേന. അന്യ ഭാഷയില്‍ നിന്നുമാണ് താരം മലയാള സിനിമയിലേക്ക് എത്തിയത്. ജീമ്പൂമ്പാ, ലേറ്റ് മാര്യേജ് തുടങ്ങിയ ചിത്രങ്ങളിലും നേഹ അഭിനയിച്ചു. റിലീസ് ആവാന്‍ തയാറെടുക്കുന്ന പുതിയ ചിത്രത്തിന് മുന്നോടിയായി നല്‍കിയ അഭിമുഖത്തിനിടെയാണ് വേദന നിറഞ്ഞ തന്റെ ജീവിതത്തെ കുറിച്ച് താരത്തിന്റെ വേദനിപ്പിക്കുന്ന വെളിപ്പെടുത്തല്‍. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി  ജീവിത കഥകള്‍ പറഞ്ഞ്    പൊട്ടിക്കരഞ്ഞത്.


ബാല്യത്തില്‍ ഭക്ഷണം വാങ്ങാന്‍ പണം ഇല്ലാതിരുന്നു. ഒന്‍പതു ദിവസങ്ങള്‍ അമ്മയും താനും പച്ചവെള്ളം മാത്രം കുടിച്ചു കഴിഞ്ഞതും നേഹ അഭിമുഖത്തില്‍ പറയുന്നു. അച്ഛന്‍ കുട്ടികാലത്ത് തന്നെ ഞങ്ങളെ വിട്ട് പോയി. ജീവിതത്തില്‍ അമ്മയാണ് എനിക്കെല്ലാം. നടിയാകുന്നതില്‍ അമ്മക്ക് താത്പര്യം ഇല്ലായിരുന്നു. അമ്മക്ക് എല്ലാം നേടിക്കൊടുക്കുന്നതിലായിരുന്നു സന്തോഷം. മോഡലിങ്ങിലേക്കെത്തിയത് അമ്മ അറിയാതെയാണെന്നും നടി അഭിമുഖത്തില്‍ പറയുന്നു. കഴിഞ്ഞ കാലത്തെ വേദനകളാണ് ഇന്നത്തെ നിലയില്‍ തന്നെ എത്തിച്ചത്. ജീവിതത്തില്‍ വിജയിക്കാന്‍ വേണ്ടി ആരുടെ കാലും പിടിച്ചിട്ടില്ല. കുറുക്കുവഴികള്‍ക്ക് പുറകില്‍ പോയിട്ടില്ല. ഒരുപാട് കഠിനാദ്ധ്വാനം ചെയാതാണ് ഈ നിലയില്‍ എത്തിയതെന്നും നടി അഭിമുഖത്തില്‍ പറയുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K