22 November, 2019 01:56:18 PM


ഭർത്താവിന്റെ ചികിത്സയ്ക്ക് നാട്ടുകാർ നൽകിയ പണവുമായി യുവതി കാമുകനൊപ്പം മുങ്ങി



റാന്നി: ആശുപത്രിയിൽ കഴിയുന്ന ഭർത്താവിന്റെ ചികിത്സയ്ക്ക് നാട്ടുകാർ നൽകിയ പണവുമായി യുവതി കാമുകനൊപ്പം മുങ്ങി.  അഞ്ചു വയസുള്ള ഒരു മകളും, രണ്ടര വയസുള്ള ഒരു മകനുമുള്ള ചാത്തൻതറ സ്വദേശിനി ആതിരയാണ് ഭാര്യയെയും രണ്ട് പെൺമക്കളെയും ഉപേക്ഷിച്ച് എത്തിയ കാമുകൻ ബിജുവിനൊപ്പം ഒളിച്ചോടിയത്.


കാണാതായ ഇരുവരെയും  കണ്ടെത്താൻ റാന്നി ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം നിഷാ അലക്സ് പ്രസിദ്ധീകരിച്ച ഫേസ്ബുക് പോസ്റ്റ്‌ ആണ് ചുവടെ.. 


''ഈ ഫോട്ടോയിൽ കാണുന്ന ചാത്തൻതറയിൽ ഉള്ള ബിജു , ആതിര എന്നിവരെ കാണാതായിട്ട് ഒരാഴ്ചാ കഴിഞ്ഞു. ബിനുവിന് ഭാര്യയും രണ്ടു പെൺകുഞ്ഞുങ്ങളും ഉണ്ട്. ആതിരക്ക് ഭർത്താവും അഞ്ചു വയസുള്ള ഒരു മകളും, രണ്ടര വയസുള്ള ഒരു ആൺകുഞ്ഞും ഉണ്ട്. ആശുപത്രിയിൽ കഴിയുന്ന  ഭർത്താവിന്  ചികിൽസിക്കാൻ നാട്ടുകാർ പിരിവ് കൊടുത്ത പണവുമായി ആണ്  ആതിര ബിനുവിന് ഒപ്പം പോയത്. ബിനുവിനെ ആശ്രയിച്ചു കഴിഞ്ഞിരുന്ന കുടുംബം ഇപ്പോൾ ആല്മഹത്യയുടെ വക്കിലാണ്. ഇവരെ കണ്ടു കിട്ടാൻ നിങ്ങളാൽ കഴിയുന്ന എല്ലാ സഹായ സഹകരണങ്ങളും പ്രതീക്ഷിക്കുന്നു.''



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K