21 November, 2019 10:53:26 PM


കൊല്ലം കടയ്ക്കൽ സ്വാമിമുക്കിൽ ടൂറിസ്റ്റ് ബസിൽ ഇടിച്ച് രണ്ട് ബൈക്ക് യാത്രക്കാർ മരിച്ചു



കൊല്ലം: കടയ്ക്കൽ സ്വാമിമുക്കിൽ ടൂറിസ്റ്റ് ബസ് തിരിക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ രണ്ട് ബൈക്ക് യാത്രക്കാർ മരിച്ചു. വെള്ളാറുവട്ടം സ്വദേശി സാനുവും കോട്ടപ്പുറം സ്വദേശി ഷാനുമാണ് മരിച്ചത്. ബസ് അലക്ഷ്യമായി റിവേഴ്സ് എടുക്കവേ അമിത വേഗതയിൽ വന്ന ബൈക്ക് ബസ്സിന് പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഗുരുതര പരിക്കേറ്റ രണ്ടു പേരെയും കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും സാനു മരണപ്പെട്ടു. ഷാനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയില്‍ എത്തിയപ്പോഴേക്കും മരിച്ചിരുന്നു . രാത്രി 8 മണിയോടുകൂടി ആയിരുന്നു സംഭവം. ഷാൻ വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമാണ്. ഭാര്യ ബിന്ദു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K