21 November, 2019 07:37:33 AM


സിം സ്യൂട്ടില്‍ നീന്തി തുടിക്കുന്ന നവ്യാ നായർ: ആരാധകരെ ഞെട്ടിച്ച ഇഷ്ടതാരത്തിന്‍റെ ചിത്രങ്ങൾ വൈറലാകുന്നു



കൊച്ചി: ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെ സിനിമ ജീവിതത്തിന് തുടക്കം കുറിച്ച നവ്യാ നായർ മലയാളിയുടെ ഇഷ്ടതാരമായത് വളരെ പെട്ടെന്ന്. ഏറെ ശ്രദ്ധിക്കപ്പെട്ട നന്ദനത്തിലെ പ്രകടനത്തിനു ശേഷം പല ഭാഷകളിലായി അമ്പതോളം ചിത്രങ്ങള്‍ ചെയ്തു. എന്നാല്‍ വിവാഹശേഷം ചിത്രങ്ങൾ കുറച്ച് കുടുംബ ജീവിതം നയിക്കുന്ന നവ്യ നൃത്ത രംഗത്ത് സജീവമായി. ഇപ്പോൾ നടിയുടെ ചില ചിത്രങ്ങൾ സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയായിരിക്കുന്നു.


മകനൊപ്പം അവധി ആഘോഷിക്കുന്ന നവ്യ ഒരു റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളിൽ നിന്നെടുത്ത ചിത്രങ്ങൾ  സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതാണ് വൈറലായത്. അടുത്തിടെ നടന്ന നടിയുടെ പിറന്നാള്‍ ആഘോഷ ചിത്രങ്ങളും വൈറലായിരുന്നു. അമ്മയ്ക്ക് സര്‍പ്രൈസ് പിറന്നാള്‍ ആഘോഷം ഒരുക്കിയത് മകന്‍ സായി കൃഷ്ണ തന്നെയായിരുന്നു. ഒപ്പം തന്നെ അപ്രതീക്ഷിതമായി പിറന്നാള്‍ കേക്കുമായി നവ്യയുടെ സഹോദരനും എത്തിയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K