21 November, 2019 07:03:29 AM


പണ്ടത്തെ തട്ടത്തിനുള്ളിലെ പെണ്ണല്ല 'റസിയ', ആളാകെ മാറി: രാധികയുടെ ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍




കൊച്ചി: ക്ലാസ്‌മേറ്റ്‌സ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ റസിയ എന്ന പെണ്‍കുട്ടിയെ ഓർക്കുന്നില്ലേ? തട്ടത്തിനുള്ളില്‍ ഒളിപ്പിച്ച ആ കണ്ണുകളും സൗന്ദര്യവും. വളരെ കുറച്ച്‌ സിനിമകളിലെ രാധിക അഭിനയിച്ചിട്ടുള്ളൂവെങ്കിലും 'റസിയ'യെ ആരും മറക്കില്ല. വിവാഹശേഷം സിനിമയില്‍ നിന്നു മാറിനിന്ന രാധിക കിടിലം മേക്കോവറുമായിട്ടാണ്  തിരിച്ചുവന്നത്.


ഇപ്പോഴിതാ വീണ്ടും രാധികയുടെ ഫോട്ടോകള്‍ വൈറലാകുന്നു. പഴയ തട്ടത്തിനുള്ളിലെ കുട്ടിയായല്ല. ഷോര്‍ട്ട് ട്രൗസര്‍ ധരിച്ചും മോഡേണ്‍ ലുക്കിലുമാണ് താരം എത്തിയത്. ഇന്‍സ്റ്റഗ്രാമിലാണ് പുതിയ ഫോട്ടോകള്‍ എത്തിയത്. മുടിയൊക്കെ ഷോര്‍ട്ടാക്കിയ രാധിക ശരിക്കും മോഡേണ്‍ ആയി. വിവാഹശേഷം ദുബായിലെ സ്ഥിരതാമസക്കാരിയാണ് രാധിക. അഭില്‍ കൃഷ്ണയാണ് രാധികയുടെ ഭര്‍ത്താവ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K