19 November, 2019 10:14:35 PM


സംസ്ഥാനത്ത് മെഡിക്കല്‍ കോളജുകളില്‍ ഡോക്ടര്‍മാര്‍ നാളെ രണ്ടു മണിക്കൂര്‍ ഒ.പി ബഹിഷ്‌കരിക്കും




തിരുവനന്തപുരം: മെഡിക്കല്‍ കോളജുകളില്‍ ഡോക്ടര്‍മാര്‍ നാളെ രണ്ടു മണിക്കൂര്‍ ഒ.പി ബഹിഷ്‌കരിക്കും. രാവിലെ എട്ടു മുതല്‍ പത്തുവരെയാണ് ബഹിഷ്‌കരണം. ശമ്പള വര്‍ധന ആവശ്യപ്പെട്ടാണ് സംസ്ഥാനത്തെ മെഡിക്കല്‍ കോളജ് ആശുപത്രികളെ ഡോക്ടര്‍മാര്‍ ബഹിഷ്‌ക്കരിക്കുന്നത്. ഇത് സൂചനാ സമരം മാത്രമാണെന്നും ഇതുകൊണ്ട് ഫലമില്ലെങ്കില്‍ ഈ മാസം 27 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നുമാണ് സംഘടനാ ഭാരവാഹികള്‍ നല്‍കുന്ന മുന്നറിയിപ്പ്.
അത്യാഹിത വിഭാഗം, ഐ.സി.യു, ലേബര്‍ റൂം, അത്യാഹിത ശസ്ത്രക്രിയകള്‍, മറ്റു അത്യാഹിത സേവനങ്ങള്‍ എന്നിവയെ സമരത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.



Share this News Now:
  • Google+
Like(s): 100