17 November, 2019 09:50:47 PM


മദ്യപിക്കുന്നതിനിടെ തര്‍ക്കം: തിരുവനന്തപുരത്ത് യുവാവിനെ കല്ലുകൊണ്ട് തലക്കടിച്ച്‌ കൊലപ്പെടുത്തി

തിരുവനന്തപുരം: തിരുവനന്തപുരത്ത് നഗരൂരില്‍ യുവാവിനെ കല്ലുകൊണ്ട് തലക്കടിച്ച്‌ കൊലപ്പെടുത്തി. നഗരൂര്‍ നെടുമ്പറമ്പ് സ്വദേശി ശ്രീരാഗ് (34) ആണ് കൊല്ലപ്പെട്ടത്. മദ്യപിക്കുന്നതിനിടെ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. സംഭവത്തെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K