17 November, 2019 04:31:00 PM


ഗ്രാമപഞ്ചായത്തിന്‍റെ വാഹനത്തില്‍ മദ്യകുപ്പികള്‍: 'പാമ്പാ'യി മാറിയ ഡ്രൈവര്‍ പോലീസ് കസ്റ്റഡിയില്‍




ചവറ : മദ്യപിച്ച്‌ അലക്ഷ്യമായി വാഹനമോടിച്ചതിന്‍റെ പേരില്‍ ചവറ പഞ്ചായത്തിലെ വാഹനവും ഡ്രൈവറും പോലീസ് കസ്റ്റഡിയില്‍. ശനിയാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. താത്കാലിക ഡ്രൈവറാണ് കസ്റ്റഡിയിലായത്. അലക്ഷ്യമായി വാഹനം വരുന്നതുകണ്ട നാട്ടുകാര്‍ തടഞ്ഞു. അതേസമയം വാഹനത്തില്‍ രണ്ടു പേരുണ്ടായിരുന്നെന്നും അവര്‍ ഓടിരക്ഷപ്പട്ടെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. വാഹനത്തില്‍ മദ്യക്കുപ്പികളുമുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. സംഭവമറിഞ്ഞ് ചവറ പോലീസെത്തി വാഹനവും ഡൈവ്രറെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.



Share this News Now:
  • Google+
Like(s): 261