16 November, 2019 07:02:59 PM


മറിമായത്തിലെ പ്രിയജോഡികള്‍ ലോലിതനും മണ്ഡോദരിയും ജീവിതത്തിലും കൈകോര്‍ക്കുന്നു



കൊച്ചി: നാടകത്തിലൂടെ മിനിസ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ച ശ്രീകുമാറിനെ ജനപ്രിയനാക്കിയത് മറിമായത്തിലെ ലോലിതൻ. നർത്തകിയായ സ്‌നേഹയ്ക്ക് മറിമായത്തിലൂടെ ലഭിച്ചത് നിറഞ്ഞ അവസരങ്ങളും. മഴവിൽ മനോരമയിലെ മറിമായം പരമ്പരയിലെ പ്രിയജോഡികളായ ലോലിതനും മണ്ഡോദരിയും ഇനി ജീവിതത്തിലും ദമ്പതിമാർ. ശ്രീകുമാറിന്‍റെയും സ്‌നേഹയുടേയും വിവാഹം ഡിസംബർ 11ന് തൃപ്പുണിത്തുറയിൽ.


ഔദ്യോഗികമായി വിവാഹ വാര്‍ത്ത പുറത്തുവിട്ടിട്ടില്ലെങ്കിലും സ്‌നേഹ സ്വന്തം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച വിഡിയോ ശ്രദ്ധ നേടുകയാണ്. മറിമായത്തിന്‍റെ ഒരു പഴയ എപ്പിസോഡില്‍ ലോലിതനും മണ്ഡോദരിയും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് താരം ഷെയര്‍ ചെയ്തിരിക്കുന്നത്. കഥകളിയും ഓട്ടന്‍തുള്ളലും അഭ്യസിച്ചിട്ടുള്ള സ്നേഹ അമേച്വര്‍ നാടകങ്ങളിലൂടെയാണ് അഭിനയ രംഗത്തേക്കെത്തുന്നത്. മറിമായത്തിലൂടെയാണ് കൂടുതല്‍ പ്രേക്ഷക ശ്രദ്ധ നേടിയത്. നിരവധി സിനിമകളിലും വേഷമിട്ടിട്ടുണ്ട്.



മറിമായത്തിലൂടെ നിരവധി അംഗീകാരങ്ങള്‍ ശ്രീകുമാറിനെ തേടിവന്നിട്ടുണ്ട്. 25 ഓളം സിനിമകളിലും ശ്രീകുമാര്‍ അഭിനയിച്ചിട്ടുണ്ട്. മെമ്മറീസ് എന്ന പൃഥ്വിരാജിന്‍റെ സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ ശക്തമായ വില്ലന്‍ വേഷം അവതരിപ്പിച്ചു കയ്യടി നേടി. നാടകങ്ങളിലും സ്ഥിരം സാന്നിധ്യമായിരുന്നു ശ്രീകുമാര്‍‍. വാർത്തയറിഞ്ഞ് താരജോഡികൾക്ക് ആശംസയുമായി സോഷ്യൽ മീഡിയയും രംഗത്തെത്തി. 





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K