14 November, 2019 07:00:48 AM


കോയമ്പത്തൂരില്‍ നാല് എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍; ഒരാള്‍ക്ക് പരിക്ക്



കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ നാല് വിദ്യാര്‍ത്ഥികള്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. ഒരാളെ ഗുരുതര പരിക്കുകളോടെ ട്രാക്കില്‍ കണ്ടെത്തി. കോയമ്പത്തൂര്‍ സുളൂര്‍ സ്വകാര്യ എഞ്ചിനിയറിംഗ് കോളജിലെ വിദ്യാര്‍ത്ഥികളാണ് മരിച്ചത്.

ഇരിക്കൂര്‍ റെയില്‍വേ ട്രാക്കിലാണ് വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെത്തിയത്. കോയമ്പത്തൂര്‍ സുളൂര്‍ സ്വകാര്യ എഞ്ചിനിയറിംഗ് കോളജിലെ രാജ, രാജശേഖര്‍, ഗൗതം, കറുപ്പസ്വാമി എന്നിവരാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ വിശ്വേശ്വരനെ കോയമ്പത്തൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച്‌ പോത്തന്നൂര്‍ റെയില്‍വേ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K