13 November, 2019 08:10:06 AM


പീഡനക്കേസിലെ പ്രതി രണ്ടു വര്‍ഷത്തിന് ശേഷം പിടിയില്‍; ഇന്ന് കോടതിയില്‍ ഹാജരാക്കും




കോട്ടയം: ഒന്‍പതാം ക്ലാസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതിയെ രണ്ട് വര്‍ഷത്തിന് ശേഷം പിടികൂടി. താഴത്തങ്ങാടി അറുപുഴ അബീന മന്‍സിലില്‍ താമസിക്കുന്ന കരുനാഗപ്പള്ളി ആദിനാട് തെരുവിന്റെ വടക്കേതില്‍ ഷാജഹാനെ (ഷാജി -43) ആണ് കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എം.ജെ അരുണിന്‍റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

സൂചനയുടെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് പ്രതിയെക്കുറിച്ച്‌ വിവരം നല്‍കിയത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K