10 November, 2019 04:27:20 PM


സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ സഹോദരൻ കാനം വിജയകുമാർ അന്തരിച്ചു



മൂവാറ്റുപുഴ: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ സഹോദരൻ മൂവാറ്റുപുഴ ഗാന്ധിനഗറില്‍ കാനം വീട്ടില്‍  വിജയകുമാർ (66) അന്തരിച്ചു. വൈസ്മെന്‍ ഇന്‍റര്‍നാഷണല്‍ ഇന്ത്യാ ഏരിയാ പ്രസിഡന്‍റ്, ഇന്‍റര്‍നാഷണല്‍ കൌണ്‍സില്‍ അംഗം, ലയണ്‍സ് ക്ലബ്ബ് സോണ്‍ ചെയര്‍പേഴ്സണ്‍ എന്നീ നിലകളില്‍ സേവനമനുഷ്ടിച്ചിട്ടുള്ള വിജയകുമാര്‍ ചെന്നൈയില്‍ വൈസ് മെന്‍ ഇന്‍റര്‍നാഷണല്‍ ഏരിയാ കൌണ്‍സിലില്‍ പങ്കെടുക്കുവാന്‍ പോകും വഴി ഈറോഡില്‍ വെച്ച് ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്. വൈസ് മെന്‍ ഇന്‍റര്‍നാഷണല്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് അടുത്ത് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍  സ്ഥാനാര്‍ത്ഥിയായിരുന്നു. പ്രഭാത് ബുക്സിന്‍റെ ജനറല്‍ മാനേജരായിരുന്ന വിജയകുമാര്‍ സിപിഐ ടൌണ്‍ ലോക്കല്‍ സെക്രട്ടറിയും സ്നേഹം ചാരിറ്റബിള്‍ ആന്‍റ് എഡ്യുക്കേഷന്‍ ട്രസ്റ്റ് ചെയര്‍മാനുമായിരുന്നു. ഭാര്യ: വളയംചിറങ്ങര ശ്രീ ശങ്കര വിദ്യാപീഠം കോളേജ് പ്രൊഫസര്‍ ആയിരുന്ന ഹേമ വിജയന്‍. ദിയ ഏകമകളാണ്. സംസ്കാരം തിങ്കളാഴ്ച 10 മണിക്ക് മുവാറ്റുപുഴയിലെ വീട്ടുവളപ്പില്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K