10 November, 2019 12:32:17 PM


ഏറ്റുമാനൂരില്‍ പിക്ക് അപ് വാനിടിച്ച് തമിഴ്നാട് സ്വദേശിയായ സ്കൂട്ടര്‍ യാത്രികൻ മരിച്ചു



ഏറ്റുമാനൂര്‍: എം.സി.റോഡില്‍ പിക്ക് അപ് വാനിടിച്ച് സ്കൂട്ടര്‍ യാത്രികൻ മരിച്ചു. എം.സി.റോഡില്‍ ഏറ്റുമാനൂര്‍ വിമലാ ആശുപത്രിയ്ക്ക് സമീപമുള്ള വളവില്‍ ഉച്ചയ്ക്ക് 12 മണിയോടെ ഉണ്ടായ അപകടത്തില്‍ തമിഴ്നാട് സ്വദേശിയും മാഞ്ഞൂരില്‍ താമസക്കാരനുമായ കുമാരൻ (48) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയിലിരിക്കെ പിന്നീട് മരണമടയുകയായിരുന്നു. ഏറ്റുമാനൂര്‍ ഭാഗത്തുനിന്നും കള്ള് കയറ്റി വന്ന പിക്ക് വാനും എതിര്‍ദിശയില്‍നിന്നും വളവ് തിരിഞ്ഞ് വന്ന സ്കൂട്ടറും കൂട്ടിയിടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ പൂര്‍ണമായി തകര്‍ന്ന സ്കൂട്ടറില്‍ നിന്നും കുമാരന്‍ തെറിച്ചുവീണു. ഏറ്റുമാനൂര്‍ പോലീസും ഹൈവേ പോലീസും സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.




Share this News Now:
  • Google+
Like(s): 159