10 November, 2019 10:11:20 AM


നാവികസേനയുടെ രണ്ട് പടക്കപ്പലുകള്‍ കൊല്ലം പോര്‍ട്ടില്‍ നങ്കൂരമിട്ടു



കൊല്ലം : ദേശീയ നാവികദിനാചരണത്തിനു മുന്നോടിയായി നാവികസേനയുടെ രണ്ട് പടക്കപ്പലുകള്‍ കൊല്ലം പോര്‍ട്ടില്‍ നങ്കൂരമിട്ടു. നാവികസേനയുടെ കപ്പലുകളായ ഐ.എന്‍.എസ് കാബ്രയും ഐ.എന്‍.എസ്. കാല്‍പേനിയുമാണ് ശനിയാഴ്ച കൊല്ലം പോര്‍ട്ടിലെത്തിയത്. അതേസമയം സ്കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ കപ്പലുകള്‍ കാണാനും അവയുടെ പ്രവര്‍ത്തനങ്ങള്‍ അറിയാനുമായി പോര്‍ട്ടില്‍ എത്തിച്ചേര്‍ന്നു.


കൊച്ചി സതേണ്‍ നേവല്‍ കമാന്‍ഡിലെ യുദ്ധക്കപ്പലുകളാണിവ. യുദ്ധക്കപ്പലുകളിലെ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങള്‍ക്കു വിവരിക്കാനായി ക്യാപ്റ്റന്‍ ഉള്‍പ്പെടെ 100 നാവികസേനാംഗങ്ങളുമുണ്ടായിരുന്നു. നിലവില്‍, റഡാര്‍, ലൈറ്റ്, ഹെവി മെഷീന്‍ ഗണ്ണുകള്‍, ലൈഫ് ബോട്ടുകള്‍ തുടങ്ങി അതിനൂതന സാങ്കേതിക സംവിധാനങ്ങളാണ് കപ്പലിലുള്ളത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K