08 November, 2019 10:53:07 PM


സ്കൂളിൽ വിദ്യാര്‍ഥിനികളെ ശല്യം ചെയ്ത സംഗീത അദ്ധ്യാപകൻ ഏറ്റുമാനൂരിൽ അറസ്റ്റിൽ



കോട്ടയം: കേരള ഗവേണ്‍മെന്‍റ് പട്ടികജാതി പട്ടികവര്‍ഗ വകുപ്പിന്റെ കീഴില്‍ ഏറ്റുമാനൂരിലുള്ള സ്കൂളില്‍ വിദ്യാര്‍ഥിനികളെ ശല്യം ചെയ്തെന്ന പരാതിയിൽ സ്കൂളിലെ സംഗീത അദ്ധ്യാപകൻ അറസ്റ്റിൽ. വൈക്കം ആറാട്ടുകുളങ്ങര ഭാഗത്ത് തെക്കുംകോവില്‍ വീട്ടില്‍ ടി കെ തങ്കപ്പന്റെ മകന്‍ നരേന്ദ്രബാബു (51) ആണ് ഇന്ന് അറസ്റ്റ് ചെയ്യപ്പെട്ടത്.  സമാന കുറ്റകൃത്യങ്ങള്‍ ചെയ്തതിലേക്ക് ഇയാള്‍ക്കെതിരെ ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനില്‍ പതിനഞ്ചോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.   


കോട്ടയം ജില്ലാ പോലീസ് മേധാവി പി.എസ്. സാബുവിന്‍റെ നിർദ്ദേശപ്രകാരം കോട്ടയം ഡിവൈഎസ്പി ആർ ശ്രീകുമാറാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.  ഏറ്റുമാനൂര്‍ എസ് ഐ അനൂപ്‌ സി നായര്‍, എഎസ്ഐമാരായ സുധീരന്‍ പി.എസ് , ജോര്‍ജ് വി ജോണ്‍, സജു പി.എം., വനിതാ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മിനിമോള്‍ എന്നിവരും അറസ്റ്റിനു സഹായിച്ചു.



Share this News Now:
  • Google+
Like(s): 436