07 November, 2019 09:05:05 PM


ചാലക്കുടി മേലൂരില്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന നാല് വിദ്യാര്‍ത്ഥികളെ കാണാതായി



തൃശൂര്‍: ചാലക്കുടി മേലൂരില്‍ നാല് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി. ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന ആണ്‍കുട്ടികളെയാണ് കാണാതായത്. വെള്ളിയാഴ്ച വൈകിട്ടാണ് വിദ്യാര്‍ത്ഥികളെ കാണാതായത്. വൈകിട്ട് സ്‌കൂള്‍ വിട്ട് ഇവര്‍ നാല് പേരും ഒരുമിച്ചാണ് ഇറങ്ങിയത്. കൊരട്ടി പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K