07 November, 2019 07:39:10 PM


ശാന്തമ്പാറയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍; ഭാര്യയും സുഹൃത്തും ഒളിവിൽ



ഇടുക്കി: ഒരാഴ്ച മുൻപ് കാണാതായ യുവാവിന്‍റെ മൃതദേഹം റിസോർട്ടിന് സമീപം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ഇടുക്കി ശാന്തമ്പാറ സ്വദേശി റിജോഷാണ് മരിച്ചത്. റിജോഷിന്‍റെ ഭാര്യ ലിജി, റിസോർട്ടിന്‍റെ മാനേജർ വസീം എന്നിവരെ കാണാനില്ല. ഇതിനിടെ  യുവാവിനെ കൊന്ന് റിസോര്‍ട്ടിനു സമീപം കുഴിച്ചിട്ട കേസില്‍ കുറ്റം ഏറ്റുപറഞ്ഞ് റിസോട്ട് മാനേജര്‍ വസീമിന്റെ  വീഡിയോ സന്ദേശം പുറത്തു വന്നു.


താന്‍ മാത്രമാണ് പ്രതിയെന്ന് വസിം വിഡിയോയില്‍ പറയുന്നു. അനുജനെയും കൂട്ടുകാരെയും വെറുതെ വിടണമെന്നും വസീം ആവശ്യപ്പെടുന്നുണ്ട്.  ബന്ധുക്കൾ  ശാന്തൻപാറ പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആണ്  മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോട്ടയം മെഡിക്കൽ കൊളജിലേക്ക് മാറ്റി.



Share this News Now:
  • Google+
Like(s): 162