07 November, 2019 11:09:43 AM


വ്യാജ ഐപിഎസുകാരൻ പിടിയിൽ; തട്ടിയത് ലക്ഷങ്ങൾ; കൂട്ടുനിന്നത് അമ്മ



പാലക്കാട്: ഐപിഎസുകാരനാണെന്നു പറഞ്ഞ് ബാങ്കിൽ നിന്നും വ്യാജ രേഖ സമർപ്പിച്ച് പണം തട്ടിയെടുത്ത് സംസ്ഥാനത്ത് പല കേസുകളിൽ പ്രതിയായ വിപിൻ കാർത്തികിനെ പൊലീസ് പിടികൂടി. തത്തമംഗലം ബസ് സ്റ്റാന്റിനു സമീപത്തു നിന്ന് എസ്ഐ സുധീഷ്കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടി ഗുരൂവായൂർ പൊലീസിനു കൈമാറി. വിപിന്‍റെ അമ്മ ശ്യാമളയെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.



Share this News Now:
  • Google+
Like(s): 124