05 November, 2019 09:05:13 PM


കുന്നംകുളത്ത് ആറ് കിലോ കഞ്ചാവുമായ് പെരുമ്പിലാവ് സ്വദേശിനിയായ യുവതി പിടിയിൽ




കുന്നംകുളം: ആറ് കിലോ കഞ്ചാവുമായ് പെരുമ്പിലാവ് സ്വദേശിനിയായ യുവതിയെ പിടികൂടി. ആറ് കിലോ കഞ്ചാവുമായി കുന്നംകുളം പെരുമ്പിലാവ് ആല്‍ത്തറ സ്വദേശിനി കഞ്ചാവ് റാണി എന്നറിയപ്പെടുന്ന മണിയില്‍ കളം വീട്ടില്‍ ശ്രീദേവി 39 തൃശ്ശൂർ ജില്ലാ പോലിസ് മേധാവിയുടെ പ്രത്യേക ആന്റിനാര്‍ക്കോട്ടിക്ക് സംഘം അറസ്റ്റ് ചെയ്തത്. ഇന്ന് പുലര്‍ച്ചെ 3.30 നാണ് കുന്നംകുളം ബസ്റ്റാന്റില്‍ നിന്നും പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.തമിഴ്‌നാട്ടില്‍ നിന്നും കുറഞ്ഞ വിലയില്‍ കഞ്ചാവ് വാങ്ങി കുന്നംകുളത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് വില്‍പന നടത്തുന്നത് പതിവാണെന്ന് പോലിസ് പറഞ്ഞു.


അടുത്തിടെ കുന്നംകുളം മേഘലയിലെ കേളേജ് വിദ്യാര്‍ഥികളായ രണ്ട്‌പേരെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് പ്രതിയുടെ ഫോണ്‍ നമ്പര്‍ ലഭിച്ചത്. തുടര്‍ന്ന് മാസങ്ങളായി ഇവരെ സ്‌പെഷ്യല്‍ സ്‌ക്വാഡ് നിരീക്ഷിച്ച് വരികയായിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ കുന്നംകുളം ബസ്റ്റാന്റില്‍ കെ.എസ്. ആര്‍ടി.സി. യിലെത്തിയ പ്രതിയെ എസിപി ടി.എസ് സിനോജ്, സി.ഐ. കെ.ജി സുരേഷ്, എസ്.ഐ. യു.കെ ഷാജഹാന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് അറസ്റ്റ് ചെയ്തത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K