05 November, 2019 06:10:33 PM


ആത്മയില്‍ ബ്ലോക്ക് ടെക്‌നോളജി മാനേജര്‍: വാക് ഇന്‍ ഇന്‍റര്‍വ്യൂ 12ന് കൊച്ചിയില്‍


കൊച്ചി: കൃഷിവകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അഗ്രികള്‍ച്ചറല്‍ ടെക്‌നോളജി മാനേജ്‌മെന്‍റ് ഏജന്‍സി (ആത്മ)യില്‍ ബ്ലോക്ക് ടെക്‌നോളജി മാനേജര്‍ അടക്കമുള്ള ഒഴിവുകളിലേക്ക് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. നവംബര്‍ 12ന് രാവിലെ 10 മണിക്ക് സിവില്‍ സ്‌റ്റേഷനിലുള്ള ആത്മ പ്രോജക്ട് ഡയറക്ടറേറ്റില്‍ വച്ചാണ് ഇന്റര്‍വ്യൂ. അഗ്രികള്‍ച്ചര്‍, ഡയറി, വെറ്റിനറി, ഫിഷറീസ്, അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിംഗ് മേഖലകളിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. ഈ മേഖലകളില്‍ പ്രവര്‍ത്തി പരിചയവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഉള്ളവര്‍ക്ക് മുന്‍ഗണന. കരാറടിസ്ഥാനത്തിലുള്ള നിയമനത്തില്‍ പ്രതിമാസം 25,000 രൂപ ശമ്പളമായി ലഭിക്കും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഇന്റര്‍വ്യൂവിന് എത്തണം.



Share this News Now:
  • Google+
Like(s): 46