04 November, 2019 05:45:56 PM


'അവനെ കൊല്ലെടാ': എസ്‌ഐയെ ബിയര്‍ കുപ്പികൊണ്ടു കുത്തുന്ന പ്രതിയുടെ ദൃശ്യങ്ങള്‍ പുറത്ത്



തിരുവനന്തപുരം: പോക്സോ കേസ് പ്രതിയെ പിടികൂടാൻ എത്തിയ പൊലീസ് സംഘത്തിനു നേരേ പ്രതിയും ബന്ധുക്കളും ക്രിമിനലുകളായ സുഹൃത്തുക്കളും ചേര്‍ന്നു നടത്തിയതു ക്രൂരമായ ആക്രമണത്തിന്‍റെ വിഡിയോ ദൃശ്യം പുറത്തുവന്നു. ബിയർ കുപ്പി പൊട്ടിച്ചു ഫോർട്ട് എസ്ഐ എസ്.വിമലിനെ കുത്തി പരുക്കേൽപ്പിച്ച പ്രതി സ്വന്തം ശരീരവും കുപ്പിചില്ലുകൊണ്ടു വരഞ്ഞു. പരുക്കേറ്റ എസ്ഐയെ ഗവ. ഫോർട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


പ്രതി തിരുവനന്തപുരം കരിമഠം കോളനി സ്വദേശി നിയാസ് രക്ഷപ്പെട്ടു. 15 വയസുള്ള ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ നിയാസിനെ‌തിരെ പൊലീസ് കേസെടുത്തിരുന്നു. ശനിയാഴ്ച വൈകിട്ടു നിയാസിനെ പിടികൂടാനെത്തിയപ്പോഴായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഇതിന്‍റെ ദൃശ്യങ്ങൾ പിന്നീട് പുറത്തായി. പൊലീസ് സംഘത്തിനു മേൽ ചാടിവീഴുന്ന നിയാസിനെയും സുഹൃത്തുക്കളെയും ദൃശ്യങ്ങളിൽ കാണാം. 'അവനെ കൊല്ലെടാ' (എസ്ഐയെ) എന്ന് ഒരാൾ ആക്രോശിക്കുന്നതും വ്യക്തമാണ്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K