02 November, 2019 07:48:39 PM


വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിതരണം ചെയ്തുവന്ന രണ്ട് പേർ കാഞ്ഞിരപ്പള്ളിയില്‍ അറസ്റ്റില്‍



കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി എക്‌സൈസ് റേഞ്ച് ടീം മുണ്ടക്കയം, 26- ആം മൈൽ ഭാഗങ്ങളിൽ നടത്തിയ റെയ്‌ഡിൽ മേഖലയിലെ കഞ്ചാവ് വില്പനക്കാരായ രണ്ട് പേര്‍ അറസ്റ്റില്‍. കാഞ്ഞിരപ്പള്ളി പൂതക്കുഴി വലിയവീട്ടിൽ  ബഷീർ (ഓച്ചിറ ബഷീർ - 67 ) ,  മുണ്ടക്കയം 31-ആം മൈൽ പുത്തൻപുരക്കൽ  പി.ടി.ബിജു  ( കുളം ബിജു - 45) എന്നിവരാണ് കാൽ കിലോയോളം കഞ്ചാവുമായി അറസ്റ്റിലായത്. വിദ്യാർത്ഥികൾക്കും യുവാക്കൾക്കുമിടയിൽ ചെറു പൊതികളായി  കഞ്ചാവ് വില്പന നടത്തുന്നുവെന്ന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ദിവസങ്ങളായി ഇവർ നിരീക്ഷണത്തിൽ ആയിരുന്നു.


എക്‌സൈസ് ഇൻസ്‌പെക്ടർ ജെ.എസ്. ബിനുവിന്‍റെ നേതൃത്വത്തിൽ   പ്രിവന്റീവ് ഓഫീസർമാരായ സന്തോഷ് മൈക്കിൾ, പി.എ. നജീബ് , വി. രവി, സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ.എൻ.സുരേഷ് കുമാർ, എം.എച്ച്. ഷഫീക്,  കെ.എസ്. നിമേഷ്, കെ.വി. പ്രശോഭ്, അഫ്സൽ കരീം, പി.എസ്.ഹരികുമാർ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ സിനി ജോൺ എന്നിവർ അറസ്റ്റിന് നേതൃത്വം നൽകി.



Share this News Now:
  • Google+
Like(s): 225