29 December, 2015 03:48:59 PM


പണം കടം കൊടുക്കാഞ്ഞപ്പോള്‍ അയല്‍വാസിയുടെ വീട്ടില്‍ നിന്നും പണവും സ്വര്‍ണവും മോഷ്ടിച്ചു

കൊല്ലം ∙ പണം കടം കൊടുക്കാതിരുന്നതിന്റെ പേരിൽ അയൽവാസിയുടെ വീട്ടിൽ നിന്നു യുവതി കവർന്ന സ്വർണാഭരണങ്ങൾ പോലീസ് വീണ്ടെടുത്തു.  കൊല്ലം സ്വദേശിനിയായ പ്രതി മന്‍സീനയെ(34) കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 

വിവാഹിതയായി ചെന്നൈയില്‍ താമസിക്കുന്ന യുവതി ഇടയ്ക്കിടെ മാതാപിതാക്കളെ കാണാന്‍ മക്കാനിയില്‍ എത്താറുണ്ട്. മകന്‍റെ ചികിത്സയുമായി ബന്ധപ്പെട്ട് യുവതി പലരോടും കടം വാങ്ങിയിരുന്നു. സുബൈദയുടെ കൈയില്‍ സ്വര്‍ണവും പണവുമുണ്ടെന്ന് മനസിലാക്കിയ യുവതി മോഷണത്തി്ന് ഒരാഴ്ച മുന്‍പ് 10000 രൂപയും 5 പവന്‍റെ സ്വര്‍ണവും കടം ചോദിച്ചെങ്കിലും സുബൈദ നല്‍കിയില്ല. 

മോഷണ ദിവസം രാവിലെ ദമ്പതികള്‍ ജോലിക്ക് പോകുന്ന സമയം ചോദിച്ചറിഞ്ഞു. രണ്ടു പേരും പോയി കഴിഞ്ഞപ്പോള്‍ പിന്‍വശത്തെ അടുക്കളവാതിലിന്‍റെ കൊളുത്തു ഇളക്കി അകത്ത് കയറി. പിന്നീട് താക്കോല്‍ കൈക്കലാക്കുകയും സ്വര്‍ണവും പണവും കവരുകയുെ ചെയ്തു. ചെന്നൈയില്‍ ചെന്ന് സ്വര്‍ണം പണയപ്പെടുത്തി കടം തീര്‍ത്തു.

സുബൈദയും വീട്ടുകാരും മന്‍സീനയെ സംശയിച്ചിരുന്നില്ലെങ്കിലും പണം കടം ചോദിച്ചെന്ന സുബൈദയുടെ മൊഴി പോലീസില്‍ സംശയമുളവാക്കി. പോലീസ് സ്റ്റേഷനില്‍ ഹാജരായ മന്‍സീന ആദ്യം കുറ്റം നിഷേധിച്ചെങ്കിലും പിന്നീട് കുറ്റസമ്മതം നടത്തി. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K