31 October, 2019 06:45:52 AM


കൊച്ചി, പറവൂർ എന്നീ തീരദേശ താലൂക്കുകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കൊച്ചി: പ്രതികൂല കാലാവസ്ഥ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ തീരദേശ താലൂക്കുകളായ കൊച്ചി, പറവൂർ എന്നിവിടങ്ങളിലെ പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ജില്ലാ കളക്ടർ  അവധി പ്രഖ്യാപിച്ചു.

ജില്ലയിലെ ബീച്ചുകളിൽ പ്രവേശനം നിരോധിച്ചും ഉത്തരവിട്ടിട്ടുണ്ട്. സാഹചര്യം മനസിലാക്കി എല്ലാവരും ശ്രദ്ധയും സൂക്ഷ്മതയും പുലർത്തണമെന്നും കളക്ടർ അഭ്യർത്ഥിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K