30 October, 2019 11:49:42 PM


അഡ്വ. ജയ്സൺ ജോസഫ് കേരള കോൺഗ്രസ്‌ (എം) കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി



കോട്ടയം: കേരള കോൺഗ്രസ്‌ (എം) കോട്ടയം ജില്ലാ ജനറൽ സെക്രട്ടറിയായി അഡ്വ. ജയ്സൺ ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു. കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറൽ സെക്രട്ടറിയായി ചുമതല വഹിച്ച് വരുകയായിരുന്നു. കേരള യൂത്ത് ഫ്രണ്ട് കോട്ടയം ജില്ലാ പ്രസിഡന്‍റ്, നിയോജക മണ്ഡലം പ്രിസിഡന്‍റ്, കെ എസ് സി ജില്ലാ സെക്രട്ടറി, കെ എസ് സി നിയോജകമണ്ഡലം സെക്രട്ടറി എന്നി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട് .


അതിരമ്പുഴ ഗ്രാമ പഞ്ചായത്ത്‌ അംഗം, അതിരമ്പുഴ സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി അംഗം എന്നീ നിലകളിൽ ഇപ്പോൾ പ്രവർത്തിച്ചു വരുന്നു. കോട്ടയം, ഏറ്റുമാനൂർ കോടതികളിൽ അഭിഭാഷകനായ അഡ്വ ജയ്സണ്‍ ജോസഫ് അതിരമ്പുഴ ഒഴുകയില്‍ പരേതനായ അഡ്വ.ഓ.ജെ.ജോസഫിന്‍റെ മകനാണ്.


കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് സജി മഞ്ഞക്കടമ്പിലിന്‍റെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ ജനറൽ ബോഡി യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. കേരളാ കോൺഗ്രസ് സംസ്ഥാന ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി അഡ്വ. ജോയി എബ്രാഹം യോഗം ഉദ്ഘാടനം ചെയ്തു, അഡ്വ. മോൻസ് ജോസഫ് എംഎല്‍എ മുഖ്യ പ്രസംഗം നടത്തി. കെ.എഫ് വർഗ്ഗീസ്, വി.ജെ. ലാലി, തോമസ് കണ്ണന്തറ, സി.ഡി.വൽസപ്പൻ, ജോൺ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K