30 October, 2019 06:48:36 PM


സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തിയിരുന്ന യുവാവ് തിരുവല്ലയില്‍ അറസ്റ്റില്‍



തിരുവല്ല: സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കഞ്ചാവ് വില്‍പ്പന നടത്തിവരുന്ന സംഘത്തിലെ കണ്ണിയെന്ന് സംശയിക്കുന്ന യുവാവ് അറസ്റ്റില്‍. കുമ്പനാട് കരീലമുക്ക് മൈലാടുംപാറയില്‍ മോനിച്ചന്‍ (45) ആണ് പിടിയിലായത്. ഇരവിപേരൂര്‍ സെന്‍റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപത്ത് നിന്നും  ഷാഡോ പൊലീസ് സംഘം ചൊവ്വാഴ്ച രാവിലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.


ഇയാളുടെ സ്കൂട്ടറിന്‍റെ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയില്‍ 20 കഞ്ചാവ് പൊതികള്‍ കണ്ടെത്തി. തമിഴ്നാട്ടിലെ കമ്പത്ത് നിന്നുമാണ് കഞ്ചാവ് എത്തിക്കുന്നതെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കി. നാട്ടുകാരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ രഹസ്യ നീക്കത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.



Share this News Now:
  • Google+
Like(s): 55