29 October, 2019 08:00:50 PM


മൂ​വാ​റ്റു​പു​ഴ രൂ​പ​ത മു​ന്‍ വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. വ​ര്‍​ഗ്ഗീ​സ് കു​ന്നും​പു​റ​ത്ത് അന്തരിച്ചു



മൂ​വാ​റ്റു​പു​ഴ: മൂ​വാ​റ്റു​പു​ഴ രൂ​പ​ത​യു​ടെ മു​ന്‍ വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. വ​ര്‍​ഗ്ഗീ​സ് കു​ന്നും​പു​റ​ത്ത് (54) അന്തരിച്ചു. അ​നാ​രോ​ഗ്യ​ത്തെ തു​ട​ര്‍​ന്ന് ര​ണ്ട് വ​ര്‍​ഷ​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. 1994 ഏ​പ്രി​ല്‍ എ​ട്ടി​ന് തി​രു​വ​ല്ല അ​തി​രൂ​പ​ത​യു​ടെ മെ​ത്രാ​നാ​യി​രു​ന്ന അ​ഭി​വ​ന്ദ്യ ഗീ​വ​ര്‍​ഗ്ഗീ​സ് മാ​ര്‍ തി​മോ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ​യി​ല്‍ നി​ന്നും വൈ​ദി​ക പ​ട്ടം സ്വീ​ക​രി​ച്ച മോ​ണ്‍. വ​ര്‍​ഗ്ഗീ​സ് മൂ​വാ​റ്റു​പു​ഴ രൂ​പ​ത​യു​ടെ വി​കാ​രി ജ​ന​റാ​ള്‍, ചാ​ന്‍​സി​ല​ര്‍, കോ​ര്‍​പ്പ​റേ​റ്റ് മാ​നേ​ജ​ര്‍, മൈ​ന​ര്‍ സെ​മി​നാ​രി റെ​ക്ട​ര്‍, മ​ല​ങ്ക​ര മേ​ജ​ര്‍ സെ​മി​നാ​രി​യു​ടെ ആ​ത്മീ​യ പി​താ​വ് എ​ന്നീ നി​ല​ക​ളി​ലും, അ​വി​ഭ​ക്ത തി​രു​വ​ല്ല രൂ​പ​ത​യു​ടെ വൈ​ദി​ക ക്ഷേ​മ​നി​ധി സെ​ക്ര​ട്ട​റി​യാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. 


തി​രു​വ​ല്ല അ​തി​രൂ​പ​ത​യി​ല്‍ വെ​ണ്ണി​ക്കു​ളം, ത​ച്ച​മം, കാ​ഞ്ഞി​ര​പ്പാ​റ, വാ​ലാ​ങ്ക​ര ഇ​ട​വ​ക​ക​ളി​ല്‍ അ​സി​സ്റ്റ​ന്റ് വി​കാ​രി​യാ​യും ത​ല​വ​ടി സൗ​ത്ത്, ത​ല​വ​ടി നോ​ര്‍​ത്ത്, എ​ട​ത്തി​ക്കാ​വ്, മു​ക്കൂ​ട്ടു​ത​റ, ഇ​ട​ക​ട​ത്തി, എ​രു​മേ​ലി, മു​ക്ക​ട, പ​ന​യ​മ്ബാ​ല, മു​ണ്ടു​കു​ഴി എ​ന്നീ പ​ള്ള​ക​ളി​ല്‍ വി​കാ​രി​യാ​യും മൂ​വാ​റ്റു​പു​ഴ രൂ​പ​ത​യി​ല്‍ കു​ന്ന​ക്കു​രു​ടി, മ​ഴു​വ​ന്നൂ​ര്‍, അ​ഞ്ച​ല്‍​പെ​ട്ടി, ഓ​ണ​ക്കൂ​ര്‍, മാ​മ​ല​ശ്ശേ​രി, വെ​ങ്ങോ​ല, പെ​രു​മ്ബാ​വൂ​ര്‍, കീ​ഴി​ല്ലം, പൂ​തൃ​ക്ക, ത​മ്മാ​നി​മ​റ്റം, നീ​റാ​മു​ക​ള്‍, ഏ​ഴ​ക്ക​ര​നാ​ട് എ​ന്നീ പ​ള്ളി​ക​ളി​ലും വി​കാ​രി​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.


മാ​ന്ദ​മം​ഗ​ലം കു​ന്നു​പു​റ​ത്ത് പ​രേ​ത​നാ​യ ചാ​ക്കോ​യു​ടെ​യും ശോ​ശാ​മ്മ​യു​ടെ​യും മ​ക​നാ​ണ് മോ​ണ്‍. വ​ര്‍​ഗ്ഗീ​സ് കു​ന്നും​പു​റ​ത്ത്. സ​ഹേ​ദ​ര​ങ്ങ​ള്‍: സി​സ്റ്റ​ര്‍ ദീ​പ SIC, മേ​രി, അ​ല്ലി, ബെ​ന്നി, സ​ണ്ണി, ഡെ​യ്സി, ജെ​സ്സി, ജോ​ഷി. ​സം​സ്ക്കാ​ര ശു​ശ്രൂ​ഷ വ്യാ​ഴാ​ഴ്ച രാ​വി​ലെ പ​ത്തി​ന് ഭ​വ​ന​ത്തി​ലാ​രം​ഭി​ക്കു​ന്ന​തും തു​ട​ര്‍​ന്നു​ള്ള ശു​ശ്രൂ​ഷ​ക​ള്‍ മാ​ന്ദ​മം​ഗ​ലം സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ ദൈ​വാ​ല​യ​ത്തി​ല്‍ അ​ഭി​വ​ന്ദ്യ പി​താ​ക്ക​ന്മാ​രു​ടെ കാ​ര്‍​മ്മി​ക​ത്വ​ത്തി​ല്‍ ന​ട​ത്ത​പ്പെ​ടു​ന്ന​തു​മാ​ണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K