27 October, 2019 06:21:49 PM


കോട്ടയം കോടിമതയില്‍ കെഎസ്ആര്‍ടിസി ബസിനടിയില്‍ കുരുങ്ങി 2 സ്‌കൂട്ടര്‍ യാത്രികര്‍ക്ക് പരിക്ക്



കോട്ടയം: കോടിമതിയില്‍ കെഎസ്ആര്‍ടിസി ബസിനടിയില്‍പെട്ട് രണ്ട് സ്‌കൂട്ടര്‍ യാത്രികര്‍ക്ക് പരിക്ക്. മൂലവട്ടം കുന്നമ്പള്ളി അനുരാജ്, സനോജ് എന്നിവരെ ഗുരുതരപരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് 3.30 മണിയോടെ എം.സിറോഡില്‍ ആയിരുന്നു അപകടം സമീപത്തെ വിന്‍സര്‍ കാസ്റ്റില്‍ ബാര്‍ ഹോട്ടലില്‍നിന്നുള്ള വഴിയേ നാലുവരിപാതയിലേക്ക് കടന്ന സ്‌കൂട്ടര്‍ ബസിനടിയില്‍ കുടുങ്ങുകയായിരുന്നു. കോട്ടയത്തുനിന്നും കൊട്ടാരക്കരയിലേക്ക് പോകുകയായിരുന്ന ബസ് സ്‌കൂട്ടറിനെ 12 മീറ്ററോളം ദൂരത്തില്‍ വലിച്ചോണ്ടുപോയി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K